ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഉണ്ടാവുമോ എന്നത് ഒരു ചോദ്യമാണ്.കാരണം, ആദ്യ നാല് മത്സരങ്ങളിൽ സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നില്ല. 4 മത്സരങ്ങളിൽ നിന്ന് നേടിയത് വെറും 40 റൺസ് മാത്രം,ബാറ്റിംഗ് ശരാശരി 10 ആണ്.
എന്നാൽ, യുസ്വേന്ദ്ര ചഹൽ സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്.സഞ്ജുവിന്റെ കഴിവുകളിൽ വിശ്വാസം ഉണ്ടെന്നും, കുറച്ച് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയതിനെ ഒറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുവശത്ത്, ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. 224 എന്ന സ്ട്രൈക്ക് റേറ്റിൽ 112 റൺസ് നേടിയിട്ടുണ്ട്. സഞ്ജുവിന് റൺസ് നേടാനായില്ലെങ്കിൽ,ഇഷാൻ കിഷൻ തന്നെയാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഓപ്പണർ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ളത്.ഈ സാഹചര്യത്തിൽ, ടീം മാനേജ്മെന്റ് സഞ്ജുവിനെതിരെ എന്താണ് തീരുമാനം എടുക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.