Home / News / Constipation Relief: Simple Habit for Better Digestion, According to Doctors

Constipation Relief: Simple Habit for Better Digestion, According to Doctors

Constipation Relief: Simple Habit for Better Digestion, According to Doctors

Table of Contents

2026-01-13 14:50:00

കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും അനുഭവിക്കുന്നവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് മലബന്ധം. ഭക്ഷണക്രമവും ജീവിതശൈലിയുമെല്ലാം മലബന്ധത്തിന് കാരണമാകും. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, ശരീരത്തിൽ ജലാംശം കുറയുന്നത്, വ്യായാമമില്ലാത്ത ജീവിതശൈലി, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഇതിന് കാരണമാകും.

To advertise here,

ഇപ്പോഴിതാ, നെഞ്ചെരിച്ചിൽ, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ചെറിയൊരു മാറ്റം നിർദേശിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹബ്. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. ഫോണിൽ നോക്കി സമയവും കളയരുത്. ഒരു 10 മിനിറ്റ് നടക്കുക. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണിതെന്നും ഡോക്ടർ പറയുന്നു.

മലബന്ധം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

  • വെള്ളം കുടിക്കുക

ആരോഗ്യകരമായ ദഹനം ഉറപ്പാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കണം. മധുരം ചേർത്ത കാർബണേറ്റഡ് ഡ്രിങ്കുകളോ സോഡകളോ കുടിക്കരുത്. നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകും.

  • കൂടുതൽ ഫൈബർ കഴിക്കാം

ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഇല്ലെങ്കിൽ മലബന്ധം വർധിക്കാൻ ഇടയുണ്ട്. വിട്ടുമാറാത്ത മലബന്ധം ഒഴിവാകുന്നതിന് ഫൈബർ സപ്ലിമെന്റുകൾ സഹായിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കാം.

  • വ്യായാമം ചെയ്യാൻ മറക്കരുത്

അലസമായ ജീവിതശൈലി മലബന്ധത്തിന് വഴിയൊരുക്കും. അതിനാൽ ശാരീരിക വ്യായാമം വർധിപ്പിക്കണം. കൃത്യമായ ഒരു വ്യായാമരീതി പാലിക്കണം. അതേസമയം, വ്യായാമം കൊണ്ടുമാത്രം മലബന്ധം ചികിത്സിക്കാൻ കഴിയില്ല. എന്നാൽ, ഈ പ്രശ്നം വരാനുള്ള സാധ്യത കുറയ്ക്കാനാകും.

  • പ്രോബയോട്ടിക്‌സ് കഴിക്കാം

ആരോഗ്യകരമായ കുടലിന് പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും അത്യാവശ്യമാണ്. ഇവ കഴിക്കുന്നത് ആമാശയത്തിലും കുടലുകളിലുമൊക്കെയുള്ള നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. പ്രോബയോട്ടിക് സമ്പുഷ്ടമായ യോഗർട്ട് പോലുള്ളവ ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.

  • ഭക്ഷണത്തിൽ കൃത്രിമ വസ്തുക്കൾ വേണ്ട

പ്രകൃതിദത്ത ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

Content Highlights: Digestive issues? Gastroenterologist Dr. Joseph Salhab reveals one simple 10-minute walk after meals to ease acid reflux, bloating, and constipation. Improve your gut health today!

Published: 13 Jan 2026, 08:20 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Tagged:

Leave a Reply