Home / World / Nestlé Recalls Baby Food Products Due to Contamination Concerns

Nestlé Recalls Baby Food Products Due to Contamination Concerns

Nestlé Recalls Baby Food Products Due to Contamination Concerns

Table of Contents

2026-01-07 15:24:00

വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉത്പന്നങ്ങളിൽ സെറൂലൈഡ് (Cereulide) എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വലിയ നടപടി. ഇത് നെസ്‌ലെയുടെ ചരിത്രത്തിലെ തന്നെ വലിയൊരു നീക്കമായാണ് കണക്കാക്കപ്പെടുന്നത്.

യൂറോപ്പ്, ഏഷ്യ, അമേരിക്ക, ചൈന, ബ്രസീൽ തുടങ്ങി 37 രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷാംശം ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പത്തോളം ഫാക്ടറികളിൽ നിന്നുള്ള എണ്ണൂറിലധികം ഉൽപ്പന്നങ്ങളെ ഈ നടപടി ബാധിച്ചിട്ടുണ്ട്.

ALSO READ: ‘എട്ടുകാലി മമ്മൂഞ്ഞുമാർക്ക്’ മറുപടിയുമായി കൽപ്പറ്റ ടൗൺഷിപ്പ്: നിർമ്മാണം അന്തിമ ഘട്ടത്തിലേക്കെന്ന് കെ. റഫീഖ്

ഓസ്‌ട്രേലിയയിൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങൾ സ്വിറ്റ്‌സർലൻഡിൽ നിർമ്മിച്ചവയാണെന്നും ചൈനയിലെ ഉൽപ്പന്നങ്ങൾ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തവയാണെന്നും വ്യക്തമായിട്ടുണ്ട്. ഈ പ്രതിസന്ധിയെത്തുടർന്ന് നെസ്‌ലെയുടെ സാമ്പത്തിക മേഖലയിലും തിരിച്ചടി നേരിട്ടു. കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഈ ആഴ്ച 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി,. ഇത് കമ്പനി സിഇഒ ഫിലിപ്പ് നവ്‌റാറ്റിലിന് (Philipp Navratil) വലിയ സമ്മർദ്ദമാണ് നൽകുന്നത്.

ബ്രസീൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ നെതർലൻഡ്‌സിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് മുൻകരുതൽ നടപടികൾ കർശനമാക്കിയത്. ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന അരാച്ചിഡോണിക് ആസിഡ് ഓയിൽ (Arachidonic acid oil) കമ്പനി നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഉൽപ്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ.

Also Read:  Trump UN Sabotage: Escalator & Tech Issues Claimed 'Triple Sabotage
Tagged:

Leave a Reply