2026-01-10 15:30:00
അൽ-ഉല: വടക്കുപടിഞ്ഞാറൻ സഊദി അറേബ്യയുടെ ചരിത്രഗാഥ ഉണർത്തുകയാണ് അൽ-ഉലയിലെ പുരാതന നഗരമായ ‘ദാദൻ’. ബി.സി. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ ദാദൻ രാജ്യത്തിന്റെയും പിന്നീട് ലിഹ്യാൻ രാജ്യത്തിന്റെയും തലസ്ഥാനമായിരുന്നു ഈ നഗരം.
ചുവന്ന പാറക്കൂട്ടങ്ങളിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾ ദാദനിലെ ചരിത്ര പൈതൃകങ്ങൾ വിളിച്ചോതുന്നവയാണ്. അക്കാലത്തെ ജനതയുടെ മികച്ച വാസ്തുവിദ്യാ നൈപുണ്യത്തെയും കലാപരമായ വൈഭവത്തെയും അടയാളപ്പെടുത്തുന്നതാണ് സിംഹരൂപങ്ങൾ കൊത്തിവെച്ച ചതുരാകൃതിയിലുള്ള ശവകുടീരങ്ങൾ.
പ്രാദേശിക കല്ലുകൾ ഉപയോഗിച്ച് നിർമിക്കപ്പെട്ട ദാദൻ, പുരാതന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായ ‘ഇൻസെൻസ് റൂട്ടിന്റെ’ തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു. വിവിധ വ്യാപാരികൾക്കും സഞ്ചാരികൾക്കും ദാദൻ, ആശയങ്ങളും ഉൽപ്പന്നങ്ങളും കൈമാറുന്ന ഒരു ആഗോള കേന്ദ്രമായിരുന്നു. പൈതൃക അസ്ഥിത്വത്തെ ദാദനിൽ ഇപ്പോഴും പുരാവസ്തു ഗവേഷകർ തിരയുകയാണ്…
വിദഗ്ധ സംഘങ്ങൾ നടത്തുന്ന ഖനനത്തിലൂടെ കൂടുതൽ ലിഖിതങ്ങളും പുരാതന നിർമിതികളും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏകദേശം 7,000 വർഷത്തിലധികം പഴക്കമുള്ള മനുഷ്യസാന്നിധ്യത്തിന്റെ ചരിത്രമാണ് അൽ-ഉലയ്ക്ക് പറയാനുള്ളത്. ഇതോടെ പുരാതന നാഗരികതകളുടെ തുറന്ന പുസ്തകമായി അൽ-ഉല ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.
The ancient city of Dadan in AlUla emerges as a vital historical landmark, revealing over 7,000 years of human history. Once the capital of the Dadan and Lihyan kingdoms, this archaeological site highlights advanced ancient craftsmanship and its role as a major hub on the historic Incense trade route.








