Prabhas’s ‘Joge’ Sparking Controversy, Not Playing Villain in Next Film – Prakash Varma

2026-01-30 08:01:00

പ്രകാശ് വര്‍മ എന്ന വ്യക്തിയേയും മറികടന്ന് ജോര്‍ജ് സാര്‍ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു

പ്രകാശ് വർമ, ‘തുടരും’ എന്ന ചിത്രത്തിൽ ജോർജ് സാറായി പ്രകാശ് വർമ

തിറ്റാണ്ടുകളായി പരസ്യമേഖലയിലെ അതികായനായി പ്രവർത്തിക്കുന്ന പ്രകാശ് വർമയെ പലരും തിരിച്ചറിഞ്ഞത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ തുടരും എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ ജോർജ് സാർ എന്ന വില്ലൻ കഥാപാത്രത്തെ, നായകനായ മോഹൻലാലിനെ പോലും നിഷ്പ്രഭനാക്കുന്ന തരത്തിലാണ് പ്രകാശ് വർമ അവതരിപ്പിച്ചത്. ജോർജ് സാർ എന്നാണ് അതിനുശേഷം പ്രകാശ് വർമയെ പലരും വിളിക്കുന്നത്.

To advertise here,

എന്നാൽ ആ പേര് കേൾക്കുന്നത് ഇപ്പോൾ തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നാണ് പ്രകാശ് വർമ പറയുന്നത്. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ‘മാതൃഭൂമി’യോട് ഇക്കാര്യം പറഞ്ഞത്. പ്രകാശ് വർമ എന്ന വ്യക്തിയേയും മറികടന്ന് ജോർജ് സാർ എന്ന കഥാപാത്രം വളരുന്നത് നല്ല കാര്യമാണ്. നമ്മൾ ചെയ്ത വില്ലൻ കഥാപാത്രത്തിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി താൻ പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കുകയാണ്. അതിന്റെ അർഥം എവിടെയോ ആ കഥാപാത്രം വർക്കായി എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ഭൂമി ഉരുണ്ടതാണോ? മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടോ?’; ശാസ്ത്രത്തോട് ചോദ്യങ്ങളുമായി ഷൈൻ ടോം ചാക്കോ

പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘പരസ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ജോലികൾക്കിടയിൽ എനിക്ക് പറ്റാവുന്ന പ്രൊജക്ടുകളെ ഞാൻ ചെയ്യുന്നുള്ളൂ. അതിലൊന്ന് തിരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ സംവിധായകൻ രഞ്ജിത്തായതുകൊണ്ടാണ്. അസാധ്യ എഴുത്തുകാരനാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്. ഇതൊരു സാധാരണ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ല. എനിക്ക് വ്യത്യസ്തമായി പെർഫോം ചെയ്യാനുള്ള ഇടം രഞ്ജിയേട്ടൻ അതിൽ ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ അത്രയേ പറയാൻ കഴിയൂ.’ -പ്രകാശ് വർമ പറഞ്ഞു.

Content Highlights: Ad filmmaker turned actor Prakash Varma revealed at MBIFL 2026 that while he is grateful for the love received for his role ‘George Sir’ in ‘Thudarum’, the label now irritates him. He also shared details about his next project with director Ranjith, promising a non-negative character.

Published: 30 Jan 2026, 01:31 pm IST

Subscribe to our Newsletter

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Leave a Comment