2026-01-09 20:26:00
ബോക്സ് ഓഫീസ് ക്വീൻ, നാഷണൽ ക്രഷ് എന്നിങ്ങനെ രശ്മിക മന്ദാനയ്ക്ക് വിശേഷണങ്ങൾ അനവധിയാണ്. ഇപ്പോഴിതാ, മറ്റൊരു സവിശേഷത കൂടി രശ്മികയെ തേടിയെത്തിയിരിക്കുകയാണ്.
നടിയുടെ ജന്മനാടായ കുടകിൽ ഏറ്റവും കൂടുതൽ ആദായനികുതി അടയ്ക്കുന്ന വ്യക്തിയായും രശ്മിക മാറിയിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ നികുതി ഇനത്തിൽ രശ്മിക അടച്ചത് 4.69 കോടി രൂപയാണ്. ഇതോടെ കുടക് ജില്ലയിലെ നികുതിദായകരുടെ പട്ടികയിൽ രശ്മിക ഒന്നാമതെത്തി.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെയാണ് രശ്മിക സിനിമാരംഗത്ത് എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേപോലെ തിളങ്ങുന്ന താരം, ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളർന്നു. കുടകിലെ വിരാജ്പേട്ട സ്വദേശിയായ രശ്മികയുടെ ഈ നേട്ടം ജന്മനാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും ‘സർവ്വംമായ’
പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം തന്നെ രശ്മികയുടെ വ്യക്തിജീവിതവും ഇപ്പോൾ വലിയ ചർച്ചയാണ്. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഈ വാർത്ത വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.







