Sharada Receives Prestigious JC Daniel Award for 2024

2026-01-16 13:44:00

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളി സ്ത്രീയെ തിരശ്ശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളി സ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്.

Also Read: സകുടുംബം മൂകാംബികയിൽ; ഫാമിലി ചിത്രങ്ങളുമായി സുരേഷ് ഗോപി

1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി.  ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.

Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ

[1945ജൂണ്‍25ന്ആന്ധ്രപ്രദേശിലെതെനാലിഗ്രാമത്തില്‍വെങ്കിടേശ്വരറാവുവിന്റെയുംസത്യവാണിദേവിയുടെയുംമകളായിജനിച്ചസരസ്വതീദേവി’ഇരുമിത്രലു’എന്നആദ്യതെലുങ്കുചിത്രത്തില്‍അഭിനയിക്കുമ്പോഴാണ്ശാരദഎന്നപേര്സ്വീകരിച്ചത്മുട്ടത്തുവര്‍ക്കിരചിച്ച്കുഞ്ചാക്കോസംവിധാനംചെയ്ത’ഇണപ്രാവുകള്‍’എന്നചിത്രത്തിലൂടെ1965ല്‍മലയാളസിനിമയില്‍അരങ്ങേറിതുടര്‍ന്ന്എംടിയുടെതിരക്കഥയില്‍വിന്‍സെന്റ്സംവിധാനംചെയ്ത’മുറപ്പെണ്ണ്’എംടിയുടെതന്നെതിരക്കഥയില്‍പിഭാസ്കരന്‍സംവിധാനംചെയ്ത’ഇരുട്ടിന്റെആത്മാവ്’എന്നീചിത്രങ്ങളിലൂടെശാരദമലയാളത്തിന്റെപ്രിയങ്കരിയായി

Also Read: നയൻതാരയോ കിയാരയോ? ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?

ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.  ഐ.എഫ്.എഫ്.കെയില്‍ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019 ല്‍ നടന്ന 24-മത്  രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

Read More: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ

Leave a Comment