Home / Sports / UAE Hiring: ₹85,000 Salary & Free Accommodation for Female Assistant Nurses – Odepc Recruitment

UAE Hiring: ₹85,000 Salary & Free Accommodation for Female Assistant Nurses – Odepc Recruitment

UAE Hiring: ₹85,000 Salary & Free Accommodation for Female Assistant Nurses – Odepc Recruitment

Table of Contents

2026-01-08 07:10:00

തിരുവനന്തപുരം: യുഎഇയിലെ ഹോംകെയർ മേഖലയിൽ അസിസ്റ്റന്റ് നഴ്സ് തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളെ തേടുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി തികച്ചും സൗജന്യമായാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് പ്രതിമാസം 3,500 ദിർഹം (ഏകദേശം 85,000-ത്തിന് മുകളിൽ ഇന്ത്യൻ രൂപ) ശമ്പളമായി ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജനുവരി 15-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

യോഗ്യത

ഉദ്യോഗാർത്ഥികൾ ബി എസ് സി നഴ്‌സിങ്/ ജി എൻ എം പാസായിക്കണം.

ഉദ്യോഗാർത്ഥികൾക്ക് എം ഒ എച്ച് / ഡി എച്ച് എ അസിസ്റ്റന്റ് നഴ്സ് ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാഫ്‌ലോ പൂർത്തിയായതോ നടപടികൾ പുരോഗമിക്കുന്നതോ ആയവർക്ക് അപേക്ഷിക്കാം.

ആശുപത്രി / ക്ലിനിക്ക് / ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ആവശ്യമാണ്.

20 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 5 അടി ഉയരം വേണം, ബി എം ഐ യോഗ്യമായിരിക്കണം

ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം ആവശ്യമാണ്

Also Read: ബി.ടെക് പഠനത്തോടൊപ്പം അഡ്വാൻസ്ഡ് ഡിപ്ലോമയും മുൻനിര കമ്പനികളിൽ ജോലിയും

ജോലി സമയം: ഒരു മാസത്തിൽ 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ)

ഓവർടൈം: 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ) ഡ്യൂട്ടി സമയം കഴിഞ്ഞതിന് ശേഷം ഓവർടൈം വേതനത്തിന് അർഹതയുണ്ട്.

ശമ്പളവും ആനുകൂല്യങ്ങളും

ശമ്പളം: AED 3,500 പ്രതിമാസം

വിസ / കരാർ: കമ്പനി നൽകും (24 മാസം / 2 വർഷം)

താമസം: വാടക സൗജന്യം

വൈദ്യുതി, വെള്ളം (SEWA), ഇന്റർനെറ്റ് ചെലവ് താമസക്കാർ വഹിക്കണം (ഏകദേശം AED 100 – 150)

ഗതാഗതം: കമ്പനി നൽകും (പിക് അപ് & ഡ്രോപ്പ്)

മെഡിക്കൽ ഇൻഷുറൻസ്:

സൗജന്യ ഇൻ-ഹൗസ് GP കൺസൾട്ടേഷൻ

ലാബ് പരിശോധനകൾ, IV ഇൻജക്ഷൻ

അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് സൗജന്യം

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ളവർ CV, പാസ്പോർട്ട് പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം [email protected] എന്ന ഇമെയിലിലേക്ക് Subject: ‘Assistant Nurse to UAE’ എന്ന് ചേർത്ത് 15 ജനുവരി 2026-ന് മുമ്പായി അയക്കണം.

Also Read:  College Athletics Unions: ADs Weigh Collective Bargaining Options
Tagged:

Leave a Reply