2026-02-05 22:31:00
ന്യൂഡൽഹി: കായികസംഘടനകളുടെ തലപ്പത്ത് വിദഗ്ധരല്ലാത്തവർ അധികാരം കൈയാളുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളാകണമെന്നും അല്ലാതെ ബാറ്റ് പിടിക്കാൻ അറിയാത്തവർ ആയിരിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്യാല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റേതാണ് ശക്തമായ നിരീക്ഷണം
To advertise here,
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. വിഷയത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. 1986 മുതൽ 2023 വരെ വെറും 164 അംഗങ്ങൾ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ പെട്ടെന്ന് അംഗങ്ങളുടെ എണ്ണം വർധിച്ചതിനെ കോടതി ചോദ്യംചെയ്തു.
അസോസിയേഷൻ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനങ്ങൾ വിരമിച്ച പ്രശസ്തരായ അന്താരാഷ്ട്ര താരങ്ങൾക്കായി മാറ്റിവെക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. ക്രിക്കറ്റ് നിലനിൽക്കുന്നത് കായികതാരങ്ങൾ ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികളോ അധികാരികളോ ഉള്ളതുകൊണ്ടല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. അസോസിയേഷൻ തിരഞ്ഞെടുപ്പിനെതിരേ മുൻ ഇന്ത്യൻ താരം കേദാർ ജാദവായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Supreme Court criticizes non-experts leading sports bodies, advocating for retired cricketers to head cricket associations
Published: 06 Feb 2026, 04:01 am IST
Subscribe to our Newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.