Gambhir & Srikkanth Criticize India’s T20 World Cup 2026 Batting Strategy After USA Loss

2026-02-08 06:20:00

T20 WC 2026: ടി20 ലോകകപ്പിൽ വിജയത്തോടെ വരവറിയിക്കാൻ ഇന്ത്യക്കായി. അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. എന്നാൽ ഇന്ത്യയുടെ വിജയത്തിനിടെയിലും ടീമിന് തിരിച്ചടിയായത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. ഇതിന് ചില കാരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. ഇത് എന്തൊക്കെയാണെന്ന് നോക്കാം.

ഹൈലൈറ്റ്:

  • ഇന്ത്യയുടെ ബാറ്റിങ് നിര നിലവാരം കാട്ടിയില്ല
  • അമേരിക്കയുടെ ബൗളർമാർ കെെയടി നേടി
  • ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കുന്നില്ല
ക്രിസ് ശ്രീകാന്ത്, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്(ഫോട്ടോസ്AP)
ടി20 ലോകകപ്പ് 2026ൽ ഇന്ത്യ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. അമേരിക്കയെ 29 റൺസിനാണ് ആതിഥേയർ തോൽപ്പിച്ചത്. നിലവിലെ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ സർവാധിപത്യം പുലർത്തി വിജയം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര അമേരിക്കയ്ക്കെതിരേ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.അഭിഷേക് ശർമയും ശിവം ദുബെയും ഗോൾഡൻ ഡക്കായ മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങളായ ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും റിങ്കു സിങ്ങുമെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇതും കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ വലിയ നാണക്കേടിലേക്ക് പോകുമായിരുന്നുവെന്ന് തന്നെ പറയാം. ഇന്ത്യയുടെ ബാറ്റിങ് പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് നിസംശയം പറയാം.

വൈഭവിൻ്റെ വെടിക്കെട്ടിൽ പണികിട്ടുക സഞ്ജു ഉൾപ്പെടെയുള്ള ഈ താരങ്ങൾക്ക്

ഇപ്പോഴിതാ ഇന്ത്യയുടെ അമേരിക്കയ്ക്കെതിരായ ബാറ്റിങ് തകർച്ചയിൽ ടീം മാനേജ്മെന്റിനേയും പരിശീലകൻ ഗൗതം ഗംഭീറിനേയും വിമർശിച്ചിരിക്കുകയാണ് ക്രിസ് ശ്രീകാന്ത് . ടീം മാനേജ്മെന്റിന്റെ പരീക്ഷണങ്ങളുടെ പാളിച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് ശ്രീകാന്ത് പറയുന്നത്. ‘ഇന്ത്യ വലിയൊരു മണ്ടത്തരമാണ് ചെയ്തത്. ഇന്ത്യ ഹാർദിക് പാണ്ഡ്യയെ ഇത്രത്തോളം പിന്നോട്ടിറക്കി ബാറ്റ് ചെയ്യിക്കരുത്.
അഞ്ചാം നമ്പറിൽ അവൻ ബാറ്റ് ചെയ്യണം. ഇന്ത്യ ഇടത്-വലത് കൂട്ടുകെട്ടിനെ തെറ്റായിയാണ് പരിഗണിക്കുന്നത്. 46ന് 3 വിക്കറ്റ് എന്ന നിലയിൽ നിൽക്കുമ്പോൾ ഹാർദിക് പാണ്ഡ്യയെയാണ് ഇറക്കേണ്ടിയിരുന്നത്. എന്നാൽ ശിവം ദുബെയേയും പിന്നാലെ റിങ്കു സിങ്ങിനേയും ഇറക്കി. റിങ്കു സിങ്ങിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. ഹാർദിക് പാണ്ഡ്യയെ വെെകി ഇറക്കിയത് വലിയ മണ്ടത്തരമാണ്.
Samayam MalayalamT20 WC 2026: 6 ൽ 3 ഗോൾഡൻ ഡക്ക്! അഭിഷേകിന് ഇത് എന്തുപറ്റി? അമേരിക്കയുടെ കെണിയിൽ കുടുങ്ങി, ആ നാണക്കേടിലും പേര് ചേർത്തു
ഇന്ത്യ അമേരിക്കയുടെ ബൗളിങ് നിരയെ വില കുറച്ചാണ് കണ്ടത്. സൂര്യകുമാർ യാദവിന്റെ ക്യാച്ച് തുടക്കത്തിലേ ലഭിച്ചത് അവർ മുതലാക്കിയിരുന്നെങ്കിൽ ഇന്ത്യ 120നുള്ളിൽ ഒതുങ്ങുമായിരുന്നു. എതിരാളികളെ നിസാരക്കാരായി കാണാനാവില്ല. ഇത് അമിത ആത്മവിശ്വാസമല്ല. എതിരാളികളുടെ കരുത്തിനെ വിലകുറച്ച് കാണുന്നതിന്റെ പ്രശ്നമാണ്. അമേരിക്കയ്ക്കെതിരായ തകർച്ചയിൽ നിന്ന് പഠിക്കേണ്ടത് ഇക്കാര്യമാണ്.
അഭിഷേക് ശർമയെ കുടുക്കാൻ മികച്ച തന്ത്രമാണ് അവർ തയ്യാറാക്കിയത്. എന്നാൽ ഇഷാൻ കിഷന്റെ പുറത്താകൽ ദൗർഭാഗ്യകരമായിരുന്നു’ എന്നാണ് ശ്രീകാന്ത് പറയുന്നത്. ഇന്ത്യയുടെ ബാറ്റിങ് ഓഡറിൽ ഓപ്പണർമാർ ഒഴികെ മറ്റാർക്കും സ്ഥിരം സീറ്റില്ലെന്നത് ഗൗതം ഗംഭീർ എപ്പോഴും പറയുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിൽ പരീക്ഷണം തുടരുന്നത് ബാറ്റ്സ്മാൻമാരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അമേരിക്കയ്ക്കെതിരായ പ്രകടനത്തിൽ നിന്ന് വ്യക്തം.
T20 WC 2026: 6 ഓവറിൽ 46ന് 4! സഞ്ജുവില്ലെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇത്! ഫോം ഔട്ടിലും കളിപ്പിക്കണം? കാരണങ്ങൾ ഇതാ
ഇന്ത്യ ബാറ്റിങ് ഓഡറിൽ ഉറച്ച് നിൽക്കേണ്ടതായുണ്ട്. ഹാർദിക് പാണ്ഡ്യയെ പിന്നോട്ടിറക്കുന്നത് തെറ്റായ തീരുമാനമാണ്. ശിവം ദുബെക്കും റിങ്കു സിങ്ങിനും ബാറ്റിങ് ഓഡറിൽ പ്രൊമോഷൻ നൽകുമ്പോൾ തിളങ്ങാനാവുന്നില്ലെന്നത് ഇതിനോടകം വ്യക്തമായ കാര്യമാണ്. നേരത്തേയും ഇത്തരം അവസരങ്ങൾ ലഭിച്ചപ്പോൾ ഇവർ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതായുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ താരതമ്യേനെ ദുർബലരാണ്. പാകിസ്താന്റെ സമീപകാല പ്രകടനങ്ങളും ഇന്ത്യക്ക് വലിയ ഭീഷണി ഉയർത്തുന്നതല്ല. എന്നാൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പൻ എതിരാളികൾക്ക് എതിരേ ഇന്ത്യ ഇത്തരം പരീക്ഷണം നടത്തുന്നത് വലിയ തിരിച്ചടികൾക്ക് കാരണമായേക്കുമെന്ന് തന്നെ കരുതാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മംഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്കൂടുതൽ വായിക്കുക