Ishan Kishan’s Stunning Century Overshadows Sanju Samson in IND vs NZ Thriller

2026-01-31 15:18:00

IND vs NZ: രണ്ട് വർഷത്തോളം ഇന്ത്യൻ ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന താരമാണ് ഇഷാൻ കിഷൻ. എന്നാൽ ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം ഇന്ത്യക്കായി കിടിലൻ പ്രകടനത്തോടെ വീണ്ടും കെെയടികൾ ഏറ്റുവാങ്ങുകയാണ്

ഹൈലൈറ്റ്:

  • കിവീസിനെതിരേ റെക്കോഡ് സെഞ്ചുറി നേടി ഇഷാൻ
  • ടി20 ലോകകപ്പിൽ ഇഷാൻ സീറ്റുറപ്പിച്ചു
  • കിവീസിന് കാര്യവട്ടത്ത് 272 റൺസ് വിജയലക്ഷ്യം
ഇഷാൻ കിഷൻ
ന്യൂസീലൻഡിനെതിരായ അഞ്ചാം ടി20യിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകർക്ക് ലഭിച്ചത് ഇഷാൻ കിഷന്റെ ബാറ്റിങ് വിരുന്നാണ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും നാലാം മത്സരത്തിൽ ബെഞ്ചിലിരുത്തപ്പെട്ടു. എന്നാൽ അഞ്ചാം മത്സരത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തിയ ഇഷാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തകർപ്പൻ സെഞ്ചുറി പ്രകടനത്തോടെയാണ് കെെയടി നേടിയത്.43 പന്തിൽ 103 റൺസോടെയാണ് തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ചുറി നേട്ടം ഇഷാൻ ആഘോഷിച്ചത്. കരിയറിന്റെ ഏറ്റവും നിർണ്ണായക ഘട്ടത്തിലാണ് ഇഷാന്റെ ഈ സെഞ്ചുറി പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. 6 ഫോറും 10 സിക്സും ഉൾപ്പെടെ 239.53 പ്രഹര ശേഷിയിലാണ് ഇഷാൻ കത്തിക്കയറിയത്. സമ്മർദ്ദ സാഹചര്യത്തിൽ ക്രീസിലെത്തിയാണ് ഇഷാൻ ഇത്തരമൊരു വെടിക്കെട്ട് നടത്തിയത്. ഗ്ലെൻ ഫിലിപ്സ് ഒരു ക്യാച്ച് കെെവിട്ടതിന്റെ ലെെഫ് മുതലാക്കിയാണ് ഇഷാൻ മൂന്നക്കം കണ്ടത്.

ഇനി അങ്കം തിരുവനന്തപുരത്ത്; ആവേശത്തോടെ മലയാളി ക്രിക്കറ്റ് ആരാധകര്‍

കാര്യവട്ടത്തെ ആരാധകർ എഴുന്നേറ്റ് നിന്ന് കെെയടിച്ചാണ് ഇഷാൻ കിഷനെ അഭിനന്ദിച്ചത്. സഞ്ജു സാംസണും (6) അഭിഷേക് ശർമയും (30) വലിയ പ്രകടനത്തിലേക്ക് ഉയരാത്ത സാഹചര്യത്തിൽ സൂര്യകുമാർ യാദവുമായി നിർണ്ണായക കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിക്കാനും ഇഷാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ഇഷാൻ കിഷന്റെ ഈ പ്രകടനത്തോടെ ഇനി താരത്തെ ബെഞ്ചിലിരുത്താനാവില്ലെന്നുറപ്പ്. ടി20 ലോകകപ്പ് വരുമ്പോൾ വലിയ ചോദ്യമാണ് ടീം മാനേജ്മെന്റിന് മുന്നിലുള്ളത്. മലയാളി താരം മോശം ഫോമിൽ തുടരുന്നത് ഇന്ത്യക്ക് വലിയ സമ്മർദ്ദമാണ് നൽകുന്നത്. സഞ്ജു – അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിന് സ്ഥിരതയോടെ കളിക്കാൻ പലപ്പോഴും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇഷാൻ കിഷനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാനുള്ള സാധ്യത ഉയർന്നിരിക്കുകയാണെന്ന് പറയാം.
Samayam MalayalamIND vs NZ: കാര്യവട്ടത്തും രക്ഷയില്ല! ഒറ്റ സംഖ്യയിൽ പുറത്തായി സഞ്ജു; പ്രശ്നം അത് തന്നെ? കെെയടിച്ച് മടക്കി ആരാധകർ
ന്യൂസീലൻഡിനെതിരേ ഇന്ത്യക്കാരന്റെ വേഗ സെഞ്ചുറിയെന്ന റെക്കോഡാണ് ഇഷാൻ സ്വന്തം പേരിലാക്കിയത്. 91 റൺസിൽ നിൽക്കവെ രണ്ട് തുടർ സിക്സുകൾ നേടിയാണ് ഇഷാൻ സെഞ്ചുറി പ്രകടനം പൂർത്തിയാക്കിയതെന്നതാണ് എടുത്തു പറയേണ്ടത്. 42 പന്തിൽ മൂന്നക്കം കണ്ട ഇഷാൻ ഇന്ത്യയുടെ വേഗ സെഞ്ചുറിക്കാരിൽ അഞ്ചാം സ്ഥാനത്തേക്കുമെത്തി. 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയാണ് തലപ്പത്ത്. അഭിഷേക് ശർമ (37 പന്ത്), സഞ്ജു സാംസൺ (40 പന്ത് ), തിലക് വർമ (41 പന്ത്) എന്നിവരാണ് ഇഷാന് മുന്നിലുള്ളത്.
IPL 2026: ജയ്സ്വാൾ പടിക്ക് പുറത്തോ? രാജസ്ഥാൻ ക്യാപ്റ്റൻസിക്കായി പരാഗ്-ജഡേജ പോര്; തീരുമാനം വെെകുന്നതിന് പിന്നിൽ അക്കാരണം
ഇഷാന്റെ തിരിച്ചുവരവ് കെെയടി അർഹിക്കുന്നതാണെന്ന് പറയാം. ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ട് നിന്ന താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നടത്തിയ കിടിലൻ പ്രകടനമാണ് തിരിച്ചുവരവിന് സഹായിച്ചത്. വലിയ ആത്മവിശ്വാസത്തോടെ കളിക്കുന്നുവെന്ന് മാത്രമല്ല കുറഞ്ഞ പന്തുകളിൽ നിന്ന് മത്സരഫലത്തെ മാറ്റിമറിക്കാൻ ഇഷാന് സാധിക്കുന്നുണ്ട്. ടി20 ലോകകപ്പിൽ ഇഷാനെപ്പോലൊരു താരത്തെ ഇന്ത്യക്ക് ആവശ്യമാണ്. വലിയ ആത്മവിശ്വാസം ഇഷാൻ കാട്ടുന്നത് ഇന്ത്യയുടെ കിരീട പ്രതീക്ഷകളും സജീവമാക്കുകയാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മംഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്കൂടുതൽ വായിക്കുക