; Varsha Ranjith: From Childhood Singer to Tamil Nadu’s Best Female Vocalist
2026-02-04 01:59:00 തമിഴ്നാട് സർക്കാരിന്റെ 2020ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവാർത്ത ആദ്യം വിശ്വസിച്ചില്ല വർഷ രഞ്ജിത്തെന്ന ഇരുപതുകാരി. പതിനാല് വയസിൽ പാടിയ പാട്ടിന് ഇക്കാലമത്രയും കഴിഞ്ഞൊരു പുരസ്കാരമെന്നത് വർഷയുടെ ലോജിക് അംഗീകരിച്ചില്ല. അച്ഛൻ രഞ്ജിത് വാസുദേവന്റെ ഫോണിൽ അഭിനന്ദനമറിയിച്ചുള്ള ഫോൺകോളുകളെത്തി തുടങ്ങിയപ്പോഴാണ് വർഷ പുരസ്കാരനേട്ടത്തിൽ സന്തോഷിച്ച് തുടങ്ങിയത്. പതിനാല് വയസിൽ നന്നായി അധ്വാനിച്ച് പാടിയ ഒരു പാട്ടിനെത്തേടി അർഹതയ്ക്കുള്ള അംഗീകാരമെത്തുമ്പോഴും പാടിത്തെളിയണമെന്നത് മാത്രമാണ് വർഷയുടെ പ്രാർഥന. സംഗീതസംവിധായകൻ ഔസേപ്പച്ചൻ പാട്ട് പറഞ്ഞുകൊടുത്തു. കഥാ സന്ദർഭവും വിവരിച്ചു. … Read more